Pages

Sunday, October 18, 2015

ഇന്ന് വീണ്ടും മഴ പെയ്തു ചെറിയ കാറ്റും വലിയ ഇടിമുഴക്കവും ഒക്കെ ആയി. ഒപ്പം പകൽ മുഴുവൻ വെയിൽ കൊണ്ട് വെന്തുപോയ മണ്ണിൽ മഴനനയുംമ്പോഴുണ്ടാകുന്ന  സുഗന്ധം, പുതുമണ്ണിന്റെ മനം കുളിരുംമ്പോഴുണ്ടാകുന്ന പുതുമണം. എനിക്കേറ്റവും പ്രിയപ്പെട്ടത് ആ സുഗന്ധമാണ്. മഴക്കാല സന്ധ്യകളിൽ ചാറ്റൽ മഴത്തുള്ളികളുടെ ഈറനുമായി എന്റെ അടുത്തെത്തുന്ന കാറ്റിൽ ഞാൻ തിരയുന്നതും അതേ സുഗന്ധമാണ്. 

Sunday, October 11, 2015

ഇവിടെ കാണുന്നതെന്തോ അതാണ്‌ ഞാൻ, ആയിരക്കണക്കിന് അല്ല കോടി കണക്കിന് മനുഷ്യ ജന്മങ്ങളിൽ ഒരാൾ, പൂർവികർ ചെയ്ത പാപങ്ങൾക്ക്‌ പരിഹാരമെന്നപൊലെ വരും തലമുറയോട് വീണ്ടും പാപം ചെയ്ത്  മനുഷ്യജന്മം തീർക്കുന്ന ഒരു മലയാളി.ജീവിക്കാനുള്ള തത്രപാടിൽ മനസ്സും ചിന്തയും ഒരു കോർപരേട്ട് കമ്പനിക്ക്‌ പണയം വെച്ച് യന്ത്രത്തിനുമുൻപിൽ വെറുമൊരു യന്ത്രമായി തീർന്ന പെണ്‍കുട്ടി.

Sunday, October 4, 2015

പറയാനുള്ളതും കേൾക്കാനുള്ളതും എല്ലാം അവസാനിച്ചു. ഹൃദയങ്ങൾ കൈമാറിയിരുന്ന സന്ദേശം whatsapp  എങ്ങനെ കൈമാറാൻ. ലോകം വിരൽതുംബിലായപ്പോൾ നാവിന്റെ ജോലി ഭക്ഷണം കഴിപ്പ്‌ മാത്രമായി. ജങ്ക് ഫുഡിന്റെ പരിഷ്കൃത രുചി മാത്രം പിടിച്ചു നവാകട്ടെ പോക്കെറ്റ്‌ കാലിയാക്കി. അസുഖങ്ങൾ വേറെ. ഡോക്ടർ ഇപ്പോൾ എന്റെ നല്ല സുഹ്രത്താണ്. ഞാൻ അയാളുടെ ഇരയും.   
കേരളം  എന്റെ നാട് ദൈവത്തിന്റെ സ്വന്തം നാട്  എന്ന് നെഞ്ചിൽ കൈ ചേർത്ത് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോൾ പിശാചിന്റെ മക്കൾ ഭരിക്കുന്ന, ജാതി ഭ്രാന്തന്മാർ തമ്മിലടിക്കുന്ന, അഴിമതിക്കാരും കൊലപാതകികളും എന്തിന് പെറ്റമ്മയെ വരെ കൂടികൊടുക്കാൻ മടിയില്ലാത്ത കഴുകൻമാരും,  പിറന്ന മണ്ണിനെ അളന്നുതൂക്കി വിറ്റുതിന്നുമ്പോൾ ദൈവമേ നീ ഉറങ്ങുകയാണോ? 
ഇവിടെ ഞാൻ എന്റെ വഴി തിരയുകയാണ്. പിന്നിട്ട വഴികൾ കാലം കരുതിവെച്ച ഒറ്റയടി പാത മാത്രമായിരുന്നു. ഇനിയങ്ങോട്ടും തിരിഞ്ഞുനടക്കാൻ , തിരിഞ്ഞു നോക്കാൻ പോലുമാവാതെ എനിക്ക് മുന്നോട്ടുപോകണം. പാതകൾ പലതായി പിരിഞ്ഞുനിന്ന്  എന്നെ വിളിക്കുന്നു. യാത്ര എന്നുള്ളത് കാലത്തിന്റെ നിയമമായതിനാൽ ശരിയും തെറ്റും തിരഞ്ഞെടുക്കാൻ എനിക്ക് സമയമില്ല, തിരിച്ചുവരവുകളില്ലാത്ത യാത്ര എന്നുറപ്പിച്ചുകൊണ്ട്‌ ഞാൻ എന്റെ വഴി തിരഞ്ഞെടുക്കുകയാണ്...