എനിക്കിന്ന് പറയാൻ ഒന്നുമില്ല, കണ്ണുനീർ തുളുംബാൻ ഞാൻ എന്റെ കണ്ണുകളെ അനുവധിക്കാറില്ല . എന്റെ കണ്ണുനീർ എന്തിന് നിങ്ങൾ കാണണം. അതെന്റെ മനസ്സിൽ ഞാൻ അളന്നു സൂക്ഷിക്കുന്നു.അതിനു പകരം ഞാൻ ഒട്ടിച്ചു വെച്ച പുഞ്ചിരിയുമായി നിങ്ങളെ കാത്തുനില്ക്കുന്നു
Pages
Sunday, September 20, 2015
Sunday, September 6, 2015
എനിക്കിവിടെ അതിരുകളോ മതിലുകളോ ഇല്ല, പ്രതിബന്ധങ്ങളെ കണക്കിലെടുക്കാതെ ഞാൻ മുന്നോട്ടൊഴുകുന്നു.ഇത് ഞാൻ കോറിയ വരികളാണ്, ഇതിൽ വ്യാകരണമോ, അച്ചടക്കാമോ, ഒന്നുമില്ല ഇതെന്റെ മാത്രം തോന്നലുകളാണ്, നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം അഭിപ്രായം പറയാം പക്ഷെ ഇതെന്റെ ചിന്തയാണ്, തോന്നലുകളാണ് ഇത് നിങ്ങൾക്ക് വേണ്ടി മാറ്റികുറിക്കൻ ആകില്ല.... മാർഗമദ്ധ്യേ ഒടിഞ്ഞു തൂങ്ങിയ മരക്കഷ്ന്ണത്തിന്റെ പേരിൽ നിള വഴിമാറി ഒഴുകാറില്ലല്ലോ .......ഞാനിവിടെ എന്റെ വഴി തനിയെ തിരഞ്ഞെടുത്തിരിക്കുന്നു.....
ഇത് എന്റെ ലോകമാണ് , ഇവിടെ നിങ്ങളല്ല ഞാനാണ് അധികാരി. വേരുറക്കാതെ പോയ എന്റെ സ്വപ്നങ്ങൾ ഇവിടെ എന്നെ തേടി നടക്കുന്നു. ഇവിടെ എനിക്ക് നീക്കിവെയ്കാൻ മോഹങ്ങളോ, അവയ്ക്ക് തടസം നില്ക്കാൻ ബന്ദനങ്ങളാകുന്ന ബന്ദങ്ങലോ ഇല്ല. എല്ലാ തടസങ്ങളും മറികടന്നു പുതുമഴയിൽ ആർത്തലചൊഴുകി തിരയിളക്കുന്ന സമുദ്രത്തിൽ അലിഞ്ഞു ചേരുന്ന നിളയാണ് ഞാനിന്ന്.
Subscribe to:
Comments (Atom)